ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജീവനക്കാരന്‍ മണത്തല അതിരിങ്കല്‍ ശിവപ്രസാദിൻെറയും ഷൈനിയുടേയും മകള്‍ ദിനിയും അവിയൂര്‍ എടക്കാട്ട് സത്യൻെറയും സൗമിനിയുടേയും മകന്‍ സല്‍ജിനും . പ്രതിഭ സംഗമം ഗുരുവായൂര്‍: എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂനിയന്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് എന്‍. രാജശേഖരന്‍ നായര്‍ അധ്യക്ഷനായി. പ്ലസ്ടു സ്വര്‍ണ മെഡല്‍ വടക്കാഞ്ചേരി വ്യാസ കോളജ് പ്രിന്‍സിപ്പൽ കെ. കവിത നല്‍കി. സ്‌കോളര്‍ഷിപ്പുകള്‍ കെ.രാമചന്ദ്രന്‍ നായരും ചികിത്സ സഹായങ്ങള്‍ സി.രാജഗോപാലും വിതരണം ചെയ്തു. വനിത യൂനിയൻെറ ധനസഹായങ്ങള്‍ പ്രസിഡൻറ് സി. കോമളവല്ലിയും നല്‍കി. യൂനിയന്‍ സെക്രട്ടറി കെ. മുരളീധരന്‍, ജ്യോതി രവീന്ദ്രനാഥ്, കെ. ഗോപാലന്‍, ഡോ.വി. അച്യുതന്‍കുട്ടി, ടി. ഉണ്ണികൃഷ്ണന്‍, യു. രാജഗോപാലന്‍, പി.കെ. രാജേഷ് ബാബു, ബി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇക്കോഷോപ്പ് ഉദ്ഘാടനം ഗുരുവായൂര്‍: പൂക്കോട് കൃഷി ഭവൻെറ ഇക്കോഷോപ്പ് തമ്പുരാന്‍പടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. ഷെനില്‍ ആദ്യ വില്‍പന നടത്തി. സുനിത അരവിന്ദന്‍, രമിത സന്തോഷ്, ബാലന്‍ മാനന്തേടത്ത്, മനയില്‍ വിജയന്‍, ശ്രീധരന്‍ മാടത്തില്‍ കൃഷി ഉദ്യോഗസ്ഥരായ ദര്‍ശന, പ്രസീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.