ഭാരതപ്പുഴ തീരം ഇടിഞ്ഞ് കൃഷി നശിക്കുന്നു എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

ചെറുതുരുത്തി: ദേശമംഗലം ചെറുകാട് പ്രദേശത്ത് ഭാരതപ്പുഴയുടെ തീരം ഇടിഞ്ഞ് വെള്ളം കയറി വ്യാപകമായി കൃഷി നശിക്കുന് നു. 500 മീറ്റർ നീളത്തില്‍ തീരം ഇടിഞ്ഞ് കൃഷി ഭൂമിയിലേക്ക് വെള്ളം കയറുകയാണ്. മഴയില്‍ മലവെള്ളം കൂടി വന്നാല്‍ കൂടുതല്‍ കൃഷി സ്ഥലങ്ങള്‍ നശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തില്‍ ചെറുകാട് പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. 500 മീറ്ററോളം പുഴ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. യു.ആര്‍. പ്രദീപ്‌ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. സംരക്ഷണഭിത്തി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ അഡീഷനല്‍ ഇറിഗേഷന്‍ അസി.എക്സി. എൻജിനീയര്‍ സന്തോഷിന് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.