ബിഗ്ബസാറിൽ 'പുക' പരിഭ്രാന്തി

തൃശൂർ: വ്യാപാര സമുച്ചയമായ ബിഗ്ബസാറിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്ത ി. രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ച് അഗ്നിരക്ഷാ സേനാ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഫയർമാൻ അശോകന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് പുക ശ്രദ്ധയിൽപെട്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഷട്ടർ തുറന്നതോടെ കനത്ത പുക പുറത്തേക്ക് തള്ളിയതോടെ പരിഭ്രാന്തിയായി. േബ്ലാവർ എത്തിച്ച് പുക വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മൂന്ന് േബ്ലാവറെത്തിച്ച് രണ്ട് നിലകളിലെ അടിഞ്ഞു കൂടി പുകയെ ഒഴിവാക്കിയത്. ഒരു ഫ്രീസർ പൂർണമായും രണ്ട് ഫ്രീസർ ഭാഗികമായും കത്തി നശിച്ചു. വിവരം അറിഞ്ഞ് പ്രദേശത്ത് ജനം തടിച്ചു കൂടിയതോടെ ഓണത്തിരക്കിലായ നഗരത്തിൻെറ ഈ ഭാഗത്ത് വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.