ചേലക്കര: ആരോരുമില്ലാത്ത കാര്‍ത്ത്യായനി അമ്മയ്ക്കും ബീപാത്തുമ്മയ്ക്കും മകനോടും കുടുംബത്തോടുമൊപ്പം ഓണമുണ്ട സംതൃപ്തി. കൂരി അമ്മായിക്ക് ഓർമയിലെ ഓണത്തിന് പത്തരമാറ്റ്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചേലക്കരയില്‍ നടത്തുന്ന പകല്‍ വീട്ടിലായിരുന്നു യു.ആര്‍. പ്രദീപ് എം.എല്‍.എ യുടെ ആദ്യ ഓണസദ്യ. ഓണപ്പാട്ടും ഓണക്കളിയും നിറഞ്ഞ അന്തരീക്ഷത്തില്‍ പിതാവിൻെറ വിയോഗത്തെ ഓര്‍ത്ത് എം.എല്‍.എ വികാരാധീനനായി, കൂരി അമ്മായി ആശ്വസിപ്പിച്ചു. പകല്‍വീട് വാര്‍ഷികവും ഓണാഘോഷവും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, ബ്ലോക്കംഗങ്ങളായ വി.പി. പാറുകുട്ടി, വത്സല ശിവദാസ്, സുമിത്ര ഉണ്ണികൃഷ്ണന്‍, നിര്‍മ്മല രവികുമാര്‍, യു.എ. ഖുര്‍ഷിദ്, കെ. വസന്തകുമാരി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയര്‍ ജോയി മുരിഞ്ഞാത്തേരി, ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു, സി.ഡി.പി.ഒ സരസ്വതി സ്വാഗതവും കെയര്‍ടേക്കര്‍ സുജാത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.