മുത്തുചിപ്പികളിൽ പ്രകൃതി

തൃശൂർ: മുത്തുചിപ്പികളിൽ കോറിയ പ്രകൃതിയുടെ നൈസർഗികത ഏറെ ഹൃദ്യമാണ്. ലളിതകല അക്കാദമിയുടെ ആർട്ട് ഗാലറിയിൽ തുടങ്ങിയ ചിത്രകാരി ശ്രീജ കളപ്പുരക്കലിൻെറ പ്രകൃതിക്കാഴ്ചകൾ വേറിട്ടതുമാണ്. പ്രകൃതിയോടുള്ള അതിക്രമങ്ങളും ദുരന്തങ്ങളും അതിജീവനങ്ങളുമെല്ലാം അനുയോജ്യമായ നിറങ്ങളിൽ കാഴ്ചക്കാരെ ആകർഷിക്കും. പ്രകൃതി ദുരന്തങ്ങളുെട ആവർത്തനമെല്ലാം ഷെൽ ആർട്ടിൽ കാണാം. ഓംകാരവും കുരിശും ചന്ദ്രക്കലയുമെല്ലാം മതസൗഹാർദത്തിൻെറ ചിഹ്നങ്ങളായുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിൻെറ ശ്രീമൂലസ്ഥാനം ആകർഷകമാണ്. ഇരുന്നൂറിലധികം ചിപ്പികൾ കാഴ്ചക്കാരന് കൗതുകം നിറക്കും. 45 സൻെറീമീറ്റർ ചിപ്പിവരെയുണ്ട്. ആക്രിലിക് പെയിൻറിലാണ് കരവിരുത്. മൂന്നുവർഷത്തെ ശ്രമഫലമായാണ് രചനകൾ പൂർത്തിയാക്കിയതെന്ന് ശ്രീജ പറഞ്ഞു. ഒരു ചിപ്പിയിലെ രചനക്ക് കുറഞ്ഞത്് മൂന്നുദിവസം വേണം. നേരത്തെ ലൂമിനസിൻെറ ഒമ്പത് ചിത്രപ്രദർശനങ്ങൾ നടത്തിയിരുന്നു. ഇതിൽ തുവൽചിത്രങ്ങൾക്കും കല്ലിൽ വരച്ച ചിത്രങ്ങൾക്കും ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചിത്രപ്രദർശനം സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, വന്യജീവി ഫോട്ടോഗ്രാഫർ സീമ സുരേഷ്, സംവിധായകൻ കണ്ണൻ പെരുമ്പാവൂർ, എ.ടി. മൻസുർ എന്നിവർ സംസാരിച്ചു. തിരുവോണനാൾ ഒഴികെ ഈമാസം 15 വരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.