വടക്കാഞ്ചേരി: സഹപാഠികളും അധ്യാപകരും ഒത്തുചേർന്ന് ഗംഗാ മനോജിൻെറ വീട്ടിൽ ഓണം ആനന്ദകരമാക്കി. പൂക്കളം തീർത്തും, പാട്ടുകൾ പാടിയും സദ്യ ഉണ്ടും ഗംഗയോടൊപ്പം ഒരു പകൽ ഒത്തുചേർന്നു. തെക്കുംകര പഞ്ചായത്തിലെ മണലിത്തറ സ്മിത നിവാസിൽ മനോജ്കുമാർ സൗമ്യ ദമ്പതികളുടെ മകളാണ് ഗംഗ. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ പഠനം നടത്താൻ കഴിയില്ല. വടക്കാഞ്ചേരി ബി.ആർ.സി അധ്യാപകരാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നത്. ഓണച്ചങ്ങാതി പരിപാടിയിൽ മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുനിതകുമാരി, പ്രാധനാധ്യാപിക പി.കെ. വത്സ, റിസോഴ്സ് അധ്യാപിക പി.കെ. നിഷ മോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.