സ്കൂൾ കെട്ടിടത്തിലേക്ക്​ ചാഞ്ഞ്​ മുളം കൂട്ടം: ഭയത്തോടെ വിദ്യാർഥികൾ

എരുമപ്പെട്ടി: എണ്ണൂറോളം വിദ്യാർഥികൾ പഠിക്കുന്ന എരുമപ്പെട്ടി ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന മുളം കൂട്ടം ആശങ്ക സൃഷ്ടിക്കുന്നു. നിരവധി അവകാശികളുള്ള പറമ്പിലാണ് മുളം കൂട്ടം വളർന്ന് നിൽക്കുന്നത്. മുളയിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പുകൾ ക്ലാസ് മുറികളിൽ ഭീഷണിയാകുന്നു. ശക്തമായ കാറ്റിൽ ആഞ്ഞടിക്കുന്ന മുളകൾ മേൽക്കൂരക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നടപടി സ്വീകരിക്കണമെന്ന് അധികൃതർ കലക്ടർക്ക് പരാതി നൽകി. പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും പ്രയോജനപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.