ചിറ്റണ്ട ലക്ഷം വീട് കോളനി കുടിവെള്ള വിതരണ പദ്ധതി പ്രവർത്തനമാരംഭിച്ചു

എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച . 11.85 ലക്ഷം രൂപ െചലവഴിച്ച് തൃശൂർ ഭൂജലവകുപ്പിൻെറ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി പ്രകാരം 70 വീടുകളിലേക്ക് കുടിവെള്ളമെത്തും. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.എം. ഷൈല, പഞ്ചായത്തംഗം റീന ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി. സുരേഷ് കുമാർ, എൻ.സി. മണി, യുവജന വായനശാല സെക്രട്ടറി എം. നന്ദിഷ് എന്നിവർ സംസാരിച്ചു. വാർഡംഗം സി.കെ.രാജൻ സ്വാഗതവും കുടിവെള്ള കമ്മിറ്റി സെക്രട്ടറി പി.എം. അഷറഫ് നന്ദിയും പറഞ്ഞു. പടം : ചിറ്റണ്ട ലക്ഷം വീട് കോളനി കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.