യു.എൻ.എ തട്ടിപ്പ്​: ജാസ്​മിൻ ഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാസ്മിൻ ഷായുടെ ഭാര്യ ഉൾപ്പെടെ ചില ഭാരവാഹികളെയും പ്രതിചേർക്കാൻ നടപടി ആരംഭിച്ചു. ജാസ്മിൻ ഷാക്ക് പുറമെ സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിൻെറ അടിസ്ഥാനത്തിലുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. അത് വന്നാൽ വിമാനത്താവളത്തിൽ എത്തിയാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടികൾ കൈക്കൊള്ളാം. പ്രതികൾ വിദേശത്ത് ഒളിവിലെന്നാണ് പൊലീസ് നിഗമനം. പേര് മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരുകയാണെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു. യുൈനറ്റഡ് നഴ്സസ് അസോസിയേഷൻെറ അക്കൗണ്ടില്‍നിന്ന് ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നാണ് കേസ്. വൈസ് പ്രസിഡൻറ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ആദ്യം കേസ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. ഇതിനെതിരെ പരാതി ഉയർന്നതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് എഫ്.െഎ.ആർ തയാറാക്കുകയായിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യയെ എട്ടാം പ്രതിയാക്കിയാണ് ഉൾെപ്പടുത്തുന്നത്. ഇവരുടെ അക്കൗണ്ടിേലക്ക് ലക്ഷക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്തെന്ന കണ്ടെത്തലിൻെറ അടിസ്ഥാനത്തിലാണിത്. ഒളിവിലല്ല, അന്വേഷണവുമായി സഹകരിച്ചു ജാസ്മിൻ ഷാ തിരുവനന്തപുരം: താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നെന്നും യു.എൻ.എ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ. യു.എൻ.എ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. ഇപ്പോഴത്തെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അറിയിപ്പ് കിട്ടിയിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സി.ഐ മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജാസ്മിൻ ഷാ വ്യക്തമാക്കുന്നു. താൻ മക്കളോടൊപ്പം ഖത്തറിൽ വെക്കേഷൻ ചെലവഴിക്കുന്ന വിവരം സുഹൃത്തുക്കൾക്ക് അറിയാം. ആഗസ്റ്റ് അവസാന വാരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവ് ശേഖരണാർഥം തൻെറ വീട്ടിൽ പോയപ്പോൾ ഓണക്കാലത്ത് നാട്ടിൽ വരുമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും അേന്വഷണസംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടുകയാണെന്നും ജാസ്മിൻ ഷാ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.