വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ​ തെരുവുനായ്​ കടിച്ചു

ചെറുതുരുത്തി: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് തെരുവുനായ്യുടെ കടിയേറ്റു. പുതുശ്ശേരി മണ്ണുവെട്ടത്ത് വീട്ടിൽ ഇബ്രാഹിമിൻെറ മകൾ നെഹല ഫാത്തിമ (രണ്ട്), തോണിപ്പറമ്പിൽ റഷീദിൻെറ മകൻ മുഹമ്മദ് ആദം (മൂന്ന്) എന്നിവർക്കാണ് കടിയേറ്റത്. വ്യാഴാഴ്ച െവെകീട്ട് അഞ്ചോടെയാണ് സംഭവം. അയൽവാസികളായ കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ നായ് കടിക്കുകയായിരുന്നു. നെഹല ഫാത്തിമയുടെ നെറ്റി നായ് കടിച്ച് പൊളിച്ചു. മുഹമ്മദ് ആദത്തിന് കാലിനാണ് പരിക്ക്. ആദ്യം വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മേഖലയിൽ തെരുവുനായ് ആക്രമണം തുടർക്കഥയായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.