മറിയുമ്മയുടെ വീട് പുനർനിർമിക്കാൻ സുമനസ്സുകൾ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ വെമ്പല്ലൂരിൽ 17ാം വാർഡിൽ താമസിക്കുന്ന കറുപ്പം വീട്ടിൽ മറിയുമ്മക്ക ് ആശ്വാസമായി ഒരു പറ്റം മനുഷ്യ സ്നേഹികൾ കാരുണ്യത്തിൻെറ ഹസ്തം നീട്ടുന്നു. മഴ വെളളപ്പാച്ചിൽ നിർധനയായ മറിയുമ്മയുടെ കൂരയെ എടുത്തുകൊണ്ടുപോയി. മറിയുമ്മയുടെ ആകെ സ്വന്തമെന്ന് പറയാവുന്നതും ഇൗ കൂരയായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള രണ്ട് മക്കളോടൊപ്പമാണ് വർഷങ്ങളായി 75കാരിയായ അമ്മ ജീർണാവസ്ഥയിലുള്ള വീട്ടിൽ കഴിഞ്ഞിരുന്നത്. ദൈനംദിന ജീവിതം ബുദ്ധിമുട്ടിക്കുേമ്പാഴാണ് പ്രളയം തകർത്തെറിഞ്ഞത്. വെമ്പല്ലൂർ മെസ്സേജ് വെൽഫെയർ സൊസൈറ്റിയും അൽ മദ്രസത്തുൽ ഇസ്ലാമിയ വിദ്യാർഥികളും ചേർന്ന് കോഴിക്കോട് ആസ്ഥാനമായ പീപ്പിൾസ് ഫൗണ്ടേഷൻെറ സഹകരണത്തോടെയാണ് വീടൊരുക്കുന്നത്. മെസ്സേജ് വെൽഫെയർ സൊസൈറ്റി ചെയർമാൻ കെ.കെ. ഷാനവാസിനൊപ്പം പ്രവർത്തകരായ തെക്കൂട്ട് വിശ്വംഭരൻ, ഷഫ്ന ഷക്കീർ, സുനിത, നൗഷാദ് കാതിയാളം, അൻവർ, ലത്തീഫ്, വെമ്പല്ലൂർ അൽ മദ്രസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ, ഹിറ കൽച്ചറൽ സൻെറർ ഡയറക്ടർ സിയാദ് കോട്ടയം എന്നിവർ 525 ചതുരശ്ര അടിയിൽ നാല് മാസങ്ങൾക്കകം വീട് നിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.