ബസ് സ്​റ്റാൻഡ്​ നിർമാണം പുരോ‌ഗമിക്കുന്നു

കുന്നംകുളം: നഗരസഭയുടെ ബസ് സ്റ്റാൻഡ് നിർമാണം പുരോഗമിക്കുന്നതിൻെറ ഭാഗമായി പൈലിങ് പൂർത്തീകരിച്ച കോൺക്രീറ്റ് തൂണുകളുടെ ബല പരിശോധന തുടങ്ങി. ഷോപ്പിങ് കോപ്ലക്സ് കം ബസ് ടെർമിനൽ നിർമാണത്തിനായി 56 തൂണുകളാണ് നിർമിക്കുന്നത്. തൂണുകൾക്ക് ആവശ്യമായ ഉയരം ഒരാഴ്ചക്കകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിൽ പ്രധാനപ്പെട്ട ആറ് തൂണുകളുടെ ബല പരിശോധനയാണ് നടത്തുക. 140 ടൺ ഭാരത്തിൽ കോൺക്രീറ്റ് കട്ടകൾ തൂണുകൾക്കു മുകളിൽ വെച്ചാണ് ബല പരിശോധന നടത്തുന്നത്.24 മണിക്കൂർ സമയം കോൺക്രീറ്റ് കട്ടകൾ കയറ്റിവെക്കും. പിന്നീടാണ് പരിശോധന നടത്തുക. തൂണുകളുടെ ഉയരം പൂർത്തിയായാൽ രണ്ടാഴ്ചക്കകം ട്രസ് വർക്ക് ആരംഭിക്കും. രൂപകൽപന നടത്തിയ ഷീറ്റുകളാണ് സ്ഥാപിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണ ചുമതല നിർവഹിക്കുന്നത്. ഡിസംബറിൽ പൂർത്തിയാക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് നിർമാണം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.