പ്രളയബാധിതർക്ക് സഹായവുമായി ഐ.എസ്.എം മെഡിക്കൽ എയ്ഡ് സൻെറർ കൊടുങ്ങല്ലൂർ: പ്രളയദുരന്ത ഭൂമിയിൽ സേവന സമർപ്പണവുമാ യി ഐ.എസ്.എം മെഡിക്കൽ എയ്ഡ് സൻെറർ. ജില്ല കമ്മിറ്റിയുടെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങളും ഒപ്പം കിടക്കകളും മോട്ടോർ പമ്പ് സെറ്റുകളും വിതരണം ചെയ്തു. 35 ഓളം വരുന്ന മെഡിക്കൽ എയ്ഡ് സൻെററിൻെറ സന്നദ്ധ പ്രവർത്തകർ കോഴിക്കോട് ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലാണ് ദിവസങ്ങളോളം ശുചീകരണം നടത്തിയത്. ചളി പുതഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങളും വീടുകളും മറ്റും ഏറെ പണിപ്പെട്ടാണ് ശുചീകരിച്ചത്. പിന്നീട് നാട്ടിൽ തിരിച്ചെത്തി ധനസമാഹരണം നടത്തി വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി. വയനാട്ടിലെ തെരഞ്ഞെടുത്ത അമ്പതോളം വീടുകളിലാണ് കിടക്കകൾ എത്തിച്ചത്. പ്രളയത്തിൽ വലിയ നഷ്ടങ്ങളുണ്ടായ നിലമ്പൂർ ഭാഗത്ത് 22 വീടുകളിലാണ് മോട്ടോർ പമ്പ് സെറ്റുകൾ വിതരണം ചെയ്തത്. സർവേ നടത്തി അർഹരായവരെ കണ്ടെത്തുകയായിരുന്നു. പ്രവർത്തനങ്ങൾക്ക് സഫർ അലി ഇസ്മായിൽ, അബ്ദുൽ സലാം, ഫൈസൽ മതിലകം, കെ.എം. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.