കൊടുങ്ങല്ലൂർ: പ്രളയത്തിൽ നശിച്ച കൃഷിക്ക് പുതുജീവൻ നൽകുന്നതിൻെറ ഭാഗമായാണ് . കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഉൾപ്പെടുന്ന ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള േഫസ്ബുക്ക് കൂട്ടായ്മയാണ് കൃഷിത്തോട്ടം ഗ്രൂപ്. ഗ്രൂപ് അംഗങ്ങൾക്കും വിതരണ കേന്ദ്രത്തിൽ എത്തിയവർക്കും സൗജന്യമായി പച്ചക്കറിത്തൈകൾ നൽകിയാണ് ഗ്രൂപ് കർഷകരെയും കൃഷിയിൽ താൽപര്യമുള്ളവരെയും സഹായിക്കുക. വെയിലിലും മഴയിലും എളുപ്പം നശിക്കാതിരിക്കാൻ ഹാർഡനിങ് ചെയ്ത കയ്പ്പക്ക, വെണ്ട, വഴുതന, തണ്ണി മത്തൻ, പച്ചമുളക്, പാലക്ക്, ബജി മുളക്, കാപ്സിക്കം എന്നീ തൈകളാണ് വിതരണത്തിനായി കൊടുങ്ങല്ലൂരിൽ എത്തിച്ചത്. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, കൗൺസിലർമാരായ രേഖ സൽപ്രകാശ്, പാർവതി സുകുമാരൻ, ഗ്രൂപ് അഡ്മിൻ ലിജോ ജോസഫ്, റിജോഷ് മരോക്ക തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.