കുടുംബശ്രീ മാട്രിമോണിയൽ രജിസ്ട്രേഷൻ ആരംഭിച്ചു

കൊടുങ്ങല്ലൂർ: നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിൽ മാട്രിമോണിയൽ രജിസ്ട്രേഷൻ ആരംഭിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി തിലകൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രദേശത്ത് താമസിക്കുന്ന വിവാഹ പ്രായമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാട്രിമോണിയലിൽ പേര് രജിസ്റ്റർ ചെയ്യാം. പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ ഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്ക് എസ്.എസ്.എൽ.സി വരെ പഠിച്ചവർക്ക് 500 രൂപയും അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 1000 രൂപയും രജിസ്ട്രേഷൻ സമയത്ത് നൽകണം. കുടുംബശ്രീ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നവർക്ക് സംസ്ഥാന തലത്തിലുള്ള വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ സി.ഡി.എസ് ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോൺ: 9645351177
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.