ബൈക്കിൽ നിന്ന് വീണ വീട്ടമ്മയുടെ കാലിലൂടെ ലോറി കയറി

മതിലകം: ദേശീയപാതയിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് റോഡിൽ വീണ വീട്ടമ്മയുടെ കാലിലൂടെ ലോറി കയറി. പടിയൂർ ഒലിയപുറം പതിശ്ശേരി ജോസഫിൻെറ ഭാര്യ ഷൈബി (44) യുടെ വലത് കാൽ തകർന്നു. ഇവരെ പുന്നക്കബസാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തിങ്കളാഴ്ച്ച രാത്രി 8.30 ഓടെ മതിലകം സ്വകാര്യ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. ബൈക്ക് ഓടിച്ച ഭർത്താവ് ജോസഫും റോഡിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നന്നാക്കാൻ ദിവസങ്ങൾക്ക് മുമ്പ് പൊളിച്ച റോഡാണ് മഴ പെയ്തതോടെ അപകടക്കെണിയായി മാറിയത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റൊരു ബൈക്ക് യാത്രികൻ കുഴിയിൽ ചാടിയെങ്കിലും രക്ഷപ്പെട്ടു. പ്രദേശത്തെ ദേശീയ പാതയിലാകെ അപകടക്കെണികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.