ചാലക്കുടി: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസര്‍ച് സൻെററിലെ താല്‍ക്കാലിക ജീവനക്ക ാരൻ ചട്ടിക്കുളം സ്വദേശി മേയ്ക്കാട്ടുകുളം ഡേവീസിനെ ( 52) വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികാരികളുടെ ആരോപണത്തില്‍ മനം നൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഏതാനും ദിവസം മുമ്പ് റിസർച് സൻെററിൽ മണ്ണിര കേമ്പാസ്റ്റിലെ ആയിരക്കണക്കിന് മണ്ണിരകളെ ആരോ രാസവളം വിതറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിച്ച കൂട്ടത്തില്‍ പൊലീസ് ഇയാളെയും വിളിച്ചു. എന്നാല്‍ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല. പിന്നീടാണ് വിഷം ഉള്ളിൽ ചെന്ന് അവശനിലയില്‍ കണ്ടത്. ഡേവീസും അധികാരികളും തമ്മില്‍ കുറച്ചു നാളുകളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈയിടെ, ആറു മാസത്തോളം ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. ഈയിടെയാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. കാപ്ഷൻ tcg death davis ഡേവീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.