മുതലമടയിലെ കോളജിൽ റാഗിങ്; വിദ്യാർഥിനി പഠനം നിർത്തി

കൊല്ലങ്കോട് (പാലക്കാട്): കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുതലമട ആട്ടയാമ്പതിയിലെ സ് വകാര്യ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയെ റാഗിങ്ങിനിരയാക്കി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന വിദ്യാർഥിനിയെ ബുധനാഴ്ച രാത്രി ഒരുസംഘം സീനിയർ വിദ്യാർഥിനികൾ ഭീഷണിപ്പെടുത്തുകയും ൈകയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. തൃശൂർ സ്വദേശിയായ വിദ്യാർഥിനി വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പ്രവേശനം നേടിയ വിദ്യാർഥിനി ബുധനാഴ്ച രാവിലെയാണ് രക്ഷിതാക്കളുമായി മുതലമടയിലെ കോളജിലെത്തിയത്. റാഗിങ് വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ ആറോടെ കോളജിലെത്തിയ ബന്ധുക്കളെ കൊല്ലങ്കോട് പൊലീസ് ഇടപെട്ടതോടെയാണ് അകത്തുകടത്തിയതെന്ന് പിതാവ് പറഞ്ഞു. അഡീഷനൽ എസ്.ഐ കൃഷ്ണൻകുട്ടിയും സംഘവും കോളജിലെത്തി അധികൃതരുമായും വിദ്യാർഥിനിയുടെ രക്ഷിതാക്കളുമായും ചർച്ച നടത്തി. കോളജിൽ തുടരാനാവില്ലെന്ന് വിദ്യാർഥിനി അറിയിച്ചതിനെ തുടർന്ന് ടി.സിയും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി തിരിച്ചുപോവുകയായിരുന്നു. എന്നാൽ, പൊലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കോളജ് അധികൃതരും പൊലീസും ഒത്തുകളിക്കുന്നുവെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.