കൊടുങ്ങല്ലൂർ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് േകസിൽ പരാതിക്കാരനായ മതിലകം പുതിയകാവിലെ നാസിൽ അബ്ദുല്ലയു ടെ മാതാപിതാക്കൾക്ക് തുണയേകാൻ നാട്ടുകാർ സംരക്ഷണ സമിതിയുണ്ടാക്കി. പക്ഷാഘാതം ബാധിച്ച് വീട്ടിൽ കഴിയുന്ന പിതാവ് അബ്ദുല്ലയും വാർധക്യസഹജമായ അവശത അനുഭവിക്കുന്ന മാതാവും അറസ്റ്റിൻെറ പശ്ചാത്തലത്തിൽ മാനസിക സംഘർഷത്തിലാണ്. പരസഹായമില്ലാതെ അനങ്ങാനാകാത്ത അവസ്ഥയിലാണ് അബ്ദുല്ല. ഇൗ സാഹചര്യത്തിൽ വൃദ്ധ ദമ്പതികൾക്കും നാസിലിൻെറ ഭാര്യക്കും മക്കൾക്കും തുണയായി വർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാർ സംരക്ഷണ സമിതി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.