ഉള്ളുലക്കും, ഈ ജീവിതം...

നിലംപൊത്താറായ വീട്ടിൽ അബോധാവസ്ഥയിൽ ഒരമ്മ വാടാനപ്പള്ളി: തിരയടിച്ച് വെള്ളം കയറി നിലംപൊത്താറായ വീട്ടിൽ അബോധാവസ ്ഥയിൽ ജീവിച്ച് തീർക്കുകയാണ് ഒരമ്മ. കടൽക്ഷോഭവും പേമാരിയും പ്രളയവുമൊന്നും അറിയാതെ പൊക്കാഞ്ചേരി ബീച്ചിലെ വീട്ടിൽ മൂക്കിലൂടെ ട്യൂബ് ഇട്ട് പണിക്കശേരി പ്രേമ (73) ദീർഘനാളായി കിടപ്പിലാണ്. വ്യാഴാഴ്ച അപ്രതീക്ഷിതമായി കടൽ ഇരമ്പിയപ്പോൾ ഇവർ കിടക്കുന്ന മുറിയിലേക്കും തിരയടിച്ച് വെള്ളം കയറി. മകൻ മണിയുടെ മുറിയിൽ വെള്ളമെത്തിക്കഴിഞ്ഞു. ഏതുസമയവും വീട് വീഴാം. പടിഞ്ഞാറ് ഭാഗത്തെ വീടുകളും കൂറ്റൻ റിസോർട്ടും നേരത്തെ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. ശേഷിക്കുന്ന പ്രേമയുടെ വീടടക്കം അഞ്ച് വീടുകൾ ഭീഷണിയിലാണ്. മാറിപ്പോകാൻ ഇടമില്ലാത്തതിനാലാണ് പ്രേമയുടെ കുടുംബം അപകട ഭീഷണിയിലായിട്ടും സ്വന്തം വീട്ടിൽനിന്ന് എങ്ങും പോകാത്തത്. ഇവരെ ഉടൻ രക്ഷിച്ചില്ലെങ്കിൽ കേൾക്കേണ്ടി വരിക കേൾക്കാൻ ഇഷ്ടമില്ലാത്തതാകും- വരും മണിക്കൂറുകൾ നിർണായകമാണ്. കടൽക്ഷോഭം രൂക്ഷം വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. അഞ്ച് വീടുകൾ ഭീഷണിയിൽ. രണ്ട് വീടുകൾ ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. പണിക്കശ്ശേരി പ്രേമ, ചുള്ളിയിൽ രഘുനാഥ് എന്നിവരുടെ വീടുകളാണ് തകർച്ചാഭീഷണിയിൽ. സമീപത്തെ മറ്റ് മൂന്നു വീടുകളിലേക്കും വെള്ളം കയറുന്നുണ്ട്. അപ്രതീക്ഷിതമായാണ് വ്യാഴാഴ്ച കടൽ ഇരമ്പിയത്. ഉച്ചകഴിഞ്ഞാണ് തിരയടിച്ച് വെള്ളം കയറിയത്. പ്രദേശത്തെ സീവാൾ റോഡ് നേരത്തെ ഒലിച്ചുപോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.