തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ വീണ്ടും പീഡനമെന്ന് പരാതി. പതിനൊന്നുകാരിയെ ക്വാർട്ടേഴ്സിൽ വെച്ച് ക്യാമ് പ് ഫോളോവർമാരുടെ സംഘടന നേതാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. അക്കാദമിയിലെ ക്യാമ്പ് ഫോളോവർ ഷാജുവിനെ (45) പ്രതിയാക്കി വിയ്യൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ െചയ്തു. പോക്സോ കേസിൽ നടപടി വൈകിപ്പിക്കരുതെന്നാണ് നിയമമെന്നിരിക്കെ ഈ മാസം ആറിന് നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ക്യാമ്പ് ഫോളോവർമാരുടെ ഇടത് അനുകൂല സംഘടന നേതാവാണ് ഷാജു. ദിവസങ്ങൾക്ക് മുമ്പാണ് വനിത എ.എസ്.ഐ ട്രെയിനികൾക്ക് നേരെ മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റമുണ്ടായത്. ഇതിൽ അക്കാദമി ഡയറക്ടർ ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നടപടിയില്ലാത്തതിൽ കടുത്ത അമർഷത്തിലാണ് സേനാംഗങ്ങളും വനിത ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.