തൃശൂര്‍: സഹൃദയവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രജ്ഞൻ- എം.ജയരാജൻ(കോഴിക്കോട്), കവിതാഗ്രന്ഥം പി.ടി.നരേന ്ദ്രമേനോൻ(ഒറ്റപ്പാലം), സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ അധ്യാപകൻ-ഡോ. അബി പോൾ (പ്രിന്‍സിപ്പല്‍, കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃശൂര്‍) ദൃശ്യമാധ്യമ പ്രവര്‍ത്തകൻ -ശ്രീകണ്ഠന്‍ നായർ( ഡയറക്ടര്‍, ഫ്ലവേഴ്‌സ് ടി.വി), കഥകളി കലാകാരൻ- ചേര്‍ത്തല തങ്കപ്പണിക്കർ, ഡോക്ടർ- ഡോ. വി.പി.പൈലി എന്നിവർക്കാണ് 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. 5000രൂപ വീതമുള്ള 40 വയസ്സിന് താഴെയുള്ളവരുടെ കവിത ഗ്രന്ഥം- അപര്‍ണ ചിത്രകം(കോഴിക്കോട്), യുവകഥ അവാര്‍ഡ്-കെ.എസ്.രതീഷ് (തിരുവനന്തപുരം) അര്‍ഹരായി. 25ന് ഉച്ചതിരിഞ്ഞ് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സഹൃദയവേദി വാര്‍ഷികാഘോഷത്തിൽ ഡോ. എം.ലീലാവതി അവാര്‍ഡുകള്‍ വിതരണം ചെയ്യും.മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് വിവിധ അംഗീകാരങ്ങള്‍ നേടിയ സഹൃദയവേദി അംഗങ്ങളെ അനുമോദിക്കും. സഹൃദയവേദിയുടെ വാര്‍ഷികാഘോഷങ്ങള്‍ 24ന് വൈകീട്ട് മൂന്നിന് സാഹിത്യ അക്കാദമി ഹാളില്‍ ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജന്‍മശതാബ്ദി സെമിനാര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവന്‍ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ പ്രസിഡൻറ് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി ബേബി മൂക്കന്‍, ട്രഷറര്‍ കെ.ജെ.ജോണി, വൈസ് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവന്‍, ജോ.സെക്രട്ടറി പ്രഫ. വി.എ. വര്‍ഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.