യു.പിയിൽ റാഗിങ്; തലമൊട്ടയടിച്ച് 150 മെഡിക്കൽ വിദ്യാർഥികളെ റോഡിലൂടെ നടത്തിച്ചു ലഖ്നോ: യു.പിയിലെ മെഡിക്കൽ സർവക ലാശാലയിൽ വിദ്യാർഥികളോട് സീനിയർമാരുടെ ക്രൂരത. 150 ഓളം ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥികളെ നിർബന്ധിച്ച് തല മൊട്ടയടിച്ച് റോഡിലൂടെ നടത്തിച്ചു. പുറമെ, സല്യൂട്ട് ചെയ്യിക്കുകയും ചെയ്തു. വെള്ളവസ്ത്രം ധരിച്ച് നിരയായി നടന്നുപോവുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധികൃതർ മെഡിക്കൽ കോളജിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. യു.പി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിൻെറ ഗ്രാമമായ സഫായ്ലാണ് ഉത്തർപ്രദേശ് യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്. റാഗിങ് സംബന്ധിച്ച് പരിശോധന നടത്തുമെന്നും ഉത്തരവാദികൾക്കെതിരിൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല വൈസ് ചാൻസലർ ഡോ. രാജ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.