കുട്ടി കരയുന്നതിൽ പരിഭവിച്ച്​ യുവാവ്​ മുത്തലാഖ്​ ചൊല്ലിയെന്ന്​

കുട്ടി കരയുന്നതിൽ പരിഭവിച്ച് യുവാവ് മുത്തലാഖ് ചൊല്ലിയെന്ന് ഇന്ദോർ: കുഞ്ഞിൻെറ കരച്ചിൽ ഉറക്കംകെടുത്തുന്നത ുമായി ബന്ധപ്പെട്ട വാക്തർക്കത്തിൽ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി പരാതി. മധ്യപ്രദേശിലെ ബൻവാരി ജില്ലയിലെ ഉസ്മ അൻസാരിയാണ് (21) ഭർത്താവായ 25കാരനെതിരെ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റ് നാലിന് മകൾക്ക് രോഗമായിരുന്നതിനാൽ രാത്രി അവൾ ഉറക്കമെഴുന്നേറ്റ് കരയാൻ തുടങ്ങിയെന്നും ഇതു കാരണം ഭർത്താവിൻെറ ഉറക്കം തടസ്സപ്പെട്ടുവെന്നും യുവതി പരാതിയിൽ പറഞ്ഞു. ഒരു വയസ്സായ മകളെ കൊല്ലാൻ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു. തുടർന്ന് വാക്തർക്കമുണ്ടാവുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. വാക്തർക്കം കേട്ട് മുറിയിലെത്തിയ ഭർതൃപിതാവും ഭർതൃസഹോദരനും മുറിയിലേക്കു വന്ന് തന്നെ അടിക്കുകയും മകളെ കിടക്കയിൽനിന്ന് വലിച്ചിടുകയും ചെയ്തു. തുടർന്ന് തങ്ങളെ വീട്ടിൽനിന്ന് പുറത്താക്കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും തന്നെ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നു വർഷം തടവുശിക്ഷ ലഭ്യമാക്കുന്ന നിയമം ഈയിടെയാണ് പാർലമൻെറ് പാസാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.