തൃശൂർ: നഗരത്തെ വെള്ളക്കെട്ടിലാക്കുന്നത് ഒഴുകിേപ്പാകാനുള്ള സംവിധാനങ്ങളുടെ അഭാവം മൂലമാെണന്ന് നഗരവാസികൾ. രണ്ട ് കൊല്ലമായി കോർപറേഷനിലും പരിസരപ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് മഴക്കാലത്ത് അനുഭവപ്പെടുന്നത്. കിഴക്കുനിന്നും ഒഴുകിവരുന്ന വെള്ളം ചെമ്പുക്കാവ്, കുണ്ടുവാറ, പെരിങ്ങാവ് പ്രദേശങ്ങളിലൂടെ ഒഴുകി പുഴയ്ക്കൽ തോടിലെത്തിചേരാൻ വേണ്ടത്ര സംവിധാനമില്ലാത്തതാണ് നൂറുകണക്കിന് വീടുകൾ വെള്ളക്കെട്ടിലാവാൻ കാരണം. കോവിലകത്തുംപാടത്തും പെരിങ്ങാവ് പാടത്തും എത്തിച്ചേരുന്ന വെള്ളം മുൻകാലങ്ങളിൽ വിയ്യൂർ, പെരിങ്ങാവ്, ഗിരിജ തോടുകളിലൂടെ ഒഴുകിയാണ് റെയിൽപാതയുടെ അടിയിലൂടെ പുഴയ്ക്കൽ ഭാഗത്തേക്ക് എത്തിയിരുന്നത്. എന്നാൽ, കോവിലകത്തുംപാടം റോഡും അനുബന്ധ നിർമാണങ്ങളും പൂർത്തിയായതോടെ ഗിരിജ തോട്ടിലൂടെ ഒരുതുള്ളി വെള്ളവും ഒഴുകാതെയായി. കിഴക്കുനിന്നും വരുന്ന വെള്ളം കോവിലകത്തുംപാടം റോഡിൽ തടയപ്പെടുകയാണ്. തുടർന്ന് ഇത് പെരിങ്ങാവ് ഭാഗത്തേക്ക് തള്ളിവിടുകയാണ്. ഇതുമൂലം വിയ്യൂർ, പെരിങ്ങാവ് തോടുകൾക്ക് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ജലം പെരിങ്ങാവ് എത്തുകയും വെള്ളക്കെട്ടുണ്ടാകുകയുമാണ് ചെയ്യുന്നത്. രണ്ട് തോടുകളും നിറഞ്ഞ് കവിഞ്ഞൊഴുകുേമ്പാൾ ഗിരിജതോട് വറ്റി വരണ്ടിരിക്കുന്നതും കാണാം. ചെമ്പുക്കാവ്, ഗാന്ധിനഗർ, പെരിങ്ങാവ്, പാണ്ടിക്കാവ് ഏവന്നൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിന് ഗിരിജ തോട്ടിലേക്ക് ഒഴുക്കാനുള്ള സൗകര്യം എത്രയും വേഗം ഏർപ്പെടുത്തണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രേദശവാസികൾ കോർപറേഷനിൽ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.