ഒാടിക്കൊണ്ടിരിക്കെ സ്കൂൾ ബസിൻെറ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു കാഞ്ഞാണി: വിദ്യാർഥികളെ കുത്തിനിറച്ച് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൻെറ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു. വിദ്യാർഥികൾ അത്ഭുദകരമായി രക്ഷപ്പെട്ടു. എറവ് സൻെറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് വെള്ളിയാഴ്ച രാവിലെ 9.20 ഓടെ കാഞ്ഞാണിയിൽ അപകടത്തിൽപ്പെട്ടത്. എറവ് സ്കൂളിൽ പഠിക്കുന്ന, മണലൂർ, കണ്ടശാംകടവ് മേഖലയിലുള്ള 83 വിദ്യാർഥികളെ കുത്തിനിറച്ചാണ് ബസ് സ്കൂളിലേക്ക് പോയത്. ഇതിനിടെ പിൻവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ച് പോകുകയായിരുന്നു. ടയറുകൾ രണ്ടും ഊരി പോയിട്ടും വിവരം ഡ്രൈവർ അറിഞ്ഞില്ല. യാത്രക്കിടയിൽ പിൻവശത്ത് അടിഭാഗം റോഡിലൂടെ ഉരസി ബസ് നിന്നപ്പോൾ ഡ്രൈവർ ഇറങ്ങി നോക്കിയപ്പോഴാണ് ചക്രങ്ങൾ ഊരി പോയത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഓടിക്കൂടി. സംഭവം നേരിട്ട് കണ്ട മന്ത്രി വി.എസ്. സുനിൽകുമാർ അന്വേഷണം നടത്തി ഡ്രൈവർക്കും സ്കൂൾ അധികൃതർക്കുമെതിരെ നടപടി കൈകൊള്ളണമെന്ന് അന്തിക്കാട് പൊലീസിനോടാവശ്യപ്പെട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരം സംഭവത്തിന് കാരണമെന്ന് രക്ഷിതാക്കളും നാട്ടുകാരും കുറ്റപ്പെടുത്തി. സ്കൂളിൽ കാലപഴക്കമുള്ള ബസുകൾ ഏറെയാണെന്നും പലതവണ പരാതി നൽകിയതായും രക്ഷിതാക്കൾ പറഞ്ഞു. അശ്രദ്ധയിൽ വാഹനമോടിച്ച ഡ്രൈവർ വെളുത്തൂർ സ്വദേശി കുണ്ടുകുളം വീട്ടിൽ റാഫേലിനെ (64) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പരിശോധനയിൽ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളതായും കാലപഴക്കമില്ലെന്നും പൊലീസ് പറഞ്ഞു. സ്കൂൾ ബസിൻെറ ടയർ ഈയിടെ പഞ്ചറായ ശേഷം നന്നാക്കി ഇടുമ്പോൾ നട്ട് ശരിയാക്കി മുറുക്കാതിരുന്നതിനാൽ വേഗം ഊരി പോയതാണ് ടയർ ഊരിത്തെറിക്കാൻ കാരണമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.