മൃഗസംരക്ഷണ ക്യാമ്പ്

വെങ്കിടങ്ങ്: ഏനാമാക്കൽ ക്ഷീര വ്യവസായ സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ പ്രളയദുരിതത്തിൽപ്പെട്ട മൃഗങ്ങളുടെ സംരക് ഷണത്തിനായി ക്യാമ്പ് സംഘടിപ്പിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എൻ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രത്നവല്ലി സുരേന്ദ്രൻ, എം.എം. വാസന്തി, വെറ്ററിനറി ഡോ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ എ.പി.ഒ സുരേഷ് ക്ലാസ് എടുത്തു. സ്വാതന്ത്ര്യ ദിനത്തിൽ ക്യാമ്പിൽ പായസവിതരണം പാവറട്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേവസൂര്യയുടെ നേതൃത്വത്തിൽ തൈക്കാട് അപ്പു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പായസവിതരണം നടത്തി. ഗുരുവായൂർ നഗരസഭ കൗൺസിലർ ബാബു ഉദ്ഘാടനം ചെയ്തു. തൈക്കാട് വില്ലേജ് ഓഫിസർ പി. രാജൻ അധ്യക്ഷത വഹിച്ചു. മതുക്കരയിലെ ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ഭാരവാഹികളായ എം.ജി. ഗോകുൽ, ടി.കെ. സുനിൽ, റെജി വിളക്കാട്ടുപാടം, സന്തോഷ് ദേശമംഗലം, എം.എം. സുമോജ്, പി.ജെ. ബൈജു അബുജം സുബ്രഹ്മണ്യൻ, സജി ബിജു എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.