എരുമപ്പെട്ടി: . ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കഞ്ഞി കുടിച്ചതിന് ശേഷം തളക്കാൽ കൊണ്ടുപോകുേമ്പാൾ കുണ്ടന്നൂർ വെട്ടി ക്കൽ പാലത്തിന് സമീപത്തെ ആനപറമ്പിൽ കുഴഞ്ഞ് വീണാണ് അന്ത്യം. 58 വയസ്സായിരുന്നു. വടക്കാഞ്ചേരി വെറ്ററിനറി ഡോക്ടർ ഗിരിദാസ് മരണം സ്ഥിരീകരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ടി. സജീവ്, ഓഫിസർമാരായ എസ്. രാജേന്ദ്രൻ, ടി.എം. സിറാഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. 25 വർഷമായി പ്രമുഖ ബിസിനസുകാരനായ ഗോപു നന്തിലത്ത് ആണ് ഉടമസ്ഥൻ. 12 വർഷമായി കെ. രാജഗോപാലനാണ് പാപ്പാൻ. നിരവധി സിനിമയിൽ അഭിനയിച്ച അർജുനൻ ഗജകേസരി എന്ന തെലുങ്ക് സിനിമയിൽ മുഖ്യറോളിലുണ്ട്. കേരളത്തിൽ നിരവധി ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിൽ ആന േപ്രമികളുടെ മനം കവർന്ന അർജുനൻ തൃശൂർ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്. തിരുവമ്പാടി, പാറമേക്കാവ്, ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി വിഭാഗം, എലിഫൻറ് സ്ക്വാഡ്, കേരള ഫെസ്റ്റിെവൽ കുന്നംകുളം മേഖല കമ്മിറ്റി, ആന പ്രേമികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സംസ്കാരത്തിന് കോടനാട് വനത്തിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.