വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

കുന്നംകുളം: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ജന പ്രതിനിധികൾ തടഞ്ഞു. തൃശൂർ റോഡിൽ മധുരഞ്ചേരി ബിന്നിയുടെ പേരിലുള്ള വീട് ജപ്തി ചെയ്യാൻ ചാവക്കാട് സബ് കോടതിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. ബുധനാഴ്ച രാവിലെയാണ് കോടതി ആമീനും സംഘവും കുന്നംകുളം പൊലീസിൻെറ സഹായത്തോടെ എത്തിയത്. ഈ വീട്ടിലെ നായ്ക്കളെ പിടിച്ചുകെട്ടുന്നതിന് നായ പിടുത്തക്കാരെയും എത്തിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന വീടാണെങ്കിൽ പൂട്ട് പൊളിച്ച് പ്രവേശിക്കാനുള്ള ഉത്തരവുമായാണ് അധികൃതർ എത്തിയിരുന്നത്. വിവരമറിഞ്ഞെത്തിയ നഗരസഭ കൗൺസിലർമാരായ ജയ്സിങ് കൃഷ്ണൻ, സുമ ഗംഗാധരൻ എന്നിവരാണ് കോടതി നടപടികൾക്ക് തടസ്സം നിന്നത്. ബിന്നിയുടെ ഭാര്യ സിലിയും പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും ഭാര്യാപിതാവുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മഴയിൽ വീട് തകർന്നു കുന്നംകളം: കനത്ത മഴയിൽ വീടിൻെറ പിറകുവശം തകർന്നു. തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിനു സമീപത്തെ മണിയന്ത്ര രവീന്ദ്രൻെറ വീടാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൺചുമരിൽ ഓടുമേഞ്ഞ ഭാഗമാണ് നിലംപൊത്തിയത്. േചാർച്ചയുണ്ടായിരുന്നതിനാൽ ഭിത്തി നനഞ്ഞിരുന്നുവെന്ന് പറയുന്നു. add കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച വിഭവങ്ങൾ മലബാർ മേഖലയിലെ ദുരിതാശ്വാസ സെല്ലിലേക്ക് എത്തിച്ചുകൊടുത്തു. പെരുമ്പിലാവിൽ ആദ്യ വാഹനത്തിൻെറ ഫ്ലാഗ് ഓഫ് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീൻ നിർവഹിച്ചു. സുരേഷ് നോങ്ങല്ലൂർ, സി.എ. കമാലുദ്ദീൻ, എം.എൻ. സലാഹു, മൊയ്തീൻ ബാവ, എം.എച്ച്. റഫീഖ്, എൻ.പി. ബഷീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.