കോൾ നിലങ്ങളിൽ കഴകൾ അടച്ചതോടെ വെള്ളത്തിൻെറ ഒഴുക്കിന് തടസ്സം അന്തിക്കാട്: കോൾനിലങ്ങളിൽ നടപ്പാക്കുന്ന ഒരുനെല്ലും ഒരുമീനും പദ്ധതി പ്രളയ വെള്ളക്കെട്ടിന് പ്രധാനകാരണമായതായി പഴുവിലെ നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു. ചാഴൂർ, അന്തിക്കാട്, ചേര്‍പ്പ് പഞ്ചായത്ത് പരിധികളില്‍ വരുന്ന കോള്‍നിലങ്ങളില്‍ ഒരുനെല്ലും മീനും പദ്ധതിപ്രകാരം മല്‍സ്യം നിക്ഷേപിച്ചു. ഇവയുടെ സുരക്ഷക്ക് വേണ്ടി കോള്‍നിലങ്ങളില്‍നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്ന കഴകളെല്ലാം അടച്ചതോടെ നിയന്ത്രിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷംമുതല്‍ ദുരന്തമുഖത്തു നില്‍ക്കുന്ന ജില്ലയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി ഉപേക്ഷിക്കാന്‍ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കോൾമേഖലയിലെ കര്‍ഷകന് യാതൊരുഗുണവും ഇല്ലാത്ത പദ്ധതിയാണിത്. പമ്പിങ് കൂലി ഇനത്തില്‍ 3000 രൂപ ലാഭം ലഭിക്കുന്ന കര്‍ഷകന് അവൻെറ വാസസ്ഥലത്തും മറ്റു തൊഴിലടങ്ങളിലും ലക്ഷങ്ങള്‍ നഷ്ടം സംഭവിക്കുന്നു. കോൾ നിലങ്ങളിൽ മത്സ്യകൃഷി വേണ്ടെന്ന് കൃഷി മന്ത്രി നിലപാട് എടുത്തിരുന്നെങ്കിലും പിന്നീടത് പ്രാവർത്തികമായില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കർഷകർ പരാതി നൽകി. -------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.