പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും. തന്ത്രി കണ്ഠരര് ര ാജീവര് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ ചിങ്ങമാസപൂജക്ക് നട തുറക്കുന്നത് മുതൽ അടുത്ത ഒരു വർഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആയിരിക്കും താന്ത്രിക ചുമതലകൾ വഹിക്കുക. ചിങ്ങം ഒന്നിന് സന്നിധാനത്ത് മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. അന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപം തെളിക്കും. മേല്‍ശാന്തി ഇൻറര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒമ്പത് പേര്‍ വീതമുള്ള രണ്ട് പട്ടിക തയാറായിട്ടുണ്ട്. ഈവര്‍ഷം മുതല്‍ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നി ഒന്ന് മുതല്‍ 31വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്രപൂജകളും കാര്യങ്ങളും മനസ്സിലാക്കുന്നതിൻെറ ഭാഗമായാണ് ഇൗ സംവിധാനം. മണ്ഡലമാസപൂജകള്‍ക്ക് നട തുറക്കുന്ന ദിവസം നിയുക്ത മേല്‍ശാന്തിമാർ അവരോധിക്കപ്പെടും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരുക്ഷേത്രനടയും തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.