തിരുവനന്തപുരം: ട്രെയിൻഗതാഗതം നിലച്ചതിനെതുടർന്ന് യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ അധിക സർവിസുകൾ തുടരാൻ കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. തിരുവനന്തപുരംഎറണാകുളം പാതയില്‍ ദേശീയപാതയിലൂടെയും എം.സി റോഡ് വഴിയും സ്പെഷൽ സൂപ്പര്‍ഫാസ്റ്റുകളും ഫാസ്റ്റ് പാസഞ്ചറുകളും ഒാടുന്നുണ്ട്. രണ്ട് ദിവസങ്ങളായി 250 പ്രത്യേക ബസുകള്‍ ആലപ്പുഴ, കോട്ടയം പാതകളിലൂടെ എറണാകുളം, തൃശൂര്‍, കോഴിക്കോട് ഭാഗത്തേക്ക് സർവിസ് നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട് വരെ വിവിധ സ്ഥലങ്ങളിലേക്കായി 48 പ്രത്യേക ബസുകള്‍ ഏർപ്പെടുത്തിയിരുന്നു. ഒാരോ വിമാനമെത്തുേമ്പാഴും രണ്ട് ബസുകൾ വീതം സജ്ജമായിരുന്നു. നടപടികൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തില്‍ അന്വേഷണ കൗണ്ടര്‍ തുറന്നിട്ടുണ്ട്. 15 മിനിറ്റ് ഇടവേളകളിൽ സർവിസ് 15 മിനിറ്റ് ഇടവേളകളില്‍ കോട്ടയം വഴിയും കൊല്ലം ആലപ്പുഴ വഴിയും തൃശൂര്‍ സൂപ്പര്‍ഫാസ്റ്റുകള്‍ ഓടിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് യാത്രക്കാരിൽ അധികവും ആലപ്പുഴയിലേക്കാണ്. അതേസമയം, മലബാർമേഖലയിൽ യാത്രാക്ലേശം രൂക്ഷമാണ്. ബംഗളൂരുവിലേക്കുള്ള ബസുകള്‍ കോയമ്പത്തൂര്‍പാതയിലാണ് ഒാടുന്നത്. തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവും നടത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് സേലം വഴി ബംഗളൂരു മള്‍ട്ടി ആക്സില്‍ സ്കാനിയ ബസുകള്‍ ഓടിത്തുടങ്ങി. അതേസമയം, സുൽത്താൻ ബത്തേരി വഴി ബംഗളൂരുവിലേക്ക് പോയ സ്കാനിയകൾ മടങ്ങിയെത്താത്തതിനെതുടർന്ന് ഇൗ റൂട്ടിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട സ്കാനിയകൾ റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് പാലക്കാട് സേലം വഴി ബംഗളൂരുവിലേക്ക് പ്രത്യേക ബസുകളും ഓടിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രത്യേക സർവിസുകൾ ഉള്‍പ്പെടെ 4752 ബസുകള്‍ ഓടിച്ചു. മാനന്തവാടികല്‍പറ്റപാതയിൽ വെള്ളം കയറിയതിനാല്‍ സർവിസുകൾ നിർത്തിവെച്ചു. താമരശ്ശേരി ചുരം വഴി ബസുകള്‍ കടത്തിവിടുന്നതിലും നിയന്ത്രണമുണ്ട്. എറണാകുളംമൂന്നാർ പാതയിൽ ഞായറാഴ്ച മുതല്‍ ബസുകള്‍ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ. മധ്യമേഖലയിൽ തടസ്സം നീങ്ങുന്നു മധ്യമേഖലയിലെ റോഡുകളിലെ തടസ്സം മാറിവരുന്നതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആലപ്പുഴചങ്ങനാശ്ശേരി പാതയില്‍ വെള്ളം കയറിയതിനാല്‍ ശനിയാഴ്ച ഉച്ചയോടെ നിര്‍ത്തിെവച്ച ബസ് സർവിസ് ജലനിരപ്പ് താഴ്ന്നതോടെ വൈകീട്ട് പുനഃസ്ഥാപിച്ചു. കോട്ടയംകുമളി റൂട്ടിൽ വണ്ടിപ്പെരിയാറിലെ വെള്ളക്കെട്ട് മാറിയതിനെതുടര്‍ന്ന് ബസ് ഓടിത്തുടങ്ങി. എന്നാല്‍ കുമളികട്ടപ്പനഎറണാകുളം പാതയില്‍ ചേലച്ചുവട് ഭാഗത്ത് തകര്‍ന്ന റോഡ് ശരിയാക്കാന്‍ കഴിയാത്തതിനാല്‍ ഗതാഗതം മുടങ്ങി. പാലാകോട്ടയം റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കിലും ബസുകള്‍ ഓടിക്കാനായി. കോട്ടയംകുമരകം റോഡിലും അയ്മനം തിരുവാര്‍പ്പ്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിലും വെള്ളമുള്ളതിനാല്‍ ബസുകള്‍ നിര്‍ത്തിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.