ദുരിതാശ്വാസ പ്രവര്‍ത്തനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ തുക ​െചലവിടാം -മന്ത്രി എ.സി.മൊയ്തീൻ

കുന്നംകുളം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍. അവധിയില്‍ പ്രവേശിച്ചിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരാകുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കും. ഭക്ഷണസാധനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്തിക്കും. ദുരിതബാധിത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികൾ തടയാൻ നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കാം. മന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോൺ-04712332700, 8301804834. ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സെക്രേട്ടറിയറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 0471 2786322 , 93872 12701.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.