മേത്തല: പുഴയോരത്തെ നൂറിലേറെ വീടുകൾ വെള്ളത്തിലായി. ഇതേ തുടർന്ന് ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പെരിയാറിൻെറ കൈവഴിയായ കാഞ്ഞിരപ്പുഴ, കനോലി കനാൽ തുടങ്ങിയവ നിറഞ്ഞ് കവിഞ്ഞതോടെയാണ് മേത്തലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.എൽത്തുരുത്ത്, ഉണ്ടേക്കടവ്, ആനാപ്പുഴ, കോട്ടപ്പുറം കോട്ട, ചാലക്കുളം, കടുക്കച്ചുവട്, അഞ്ചപ്പാലം, എരിശ്ശേരി പാലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്, പ്രദേശത്തെ വീട്ടുകാർ ക്യാമ്പുകളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കുമായി മാറി. ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 120 കുടുംബവും മേത്തല ബാലാനു ബോധിനി യു.പി സ്കൂളിൽ 46 കുടുംബങ്ങളും എം.ഐ.ടി സ്കൂളിൽ ആറോളം കുടുംബങ്ങളും വി.ബി.എസ് ഹാളിൽ അഞ്ച് കുടുംബങ്ങളുമാണുള്ളത്. ആ നാപ്പുഴയിലും ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലുള്ളവർക്ക് പലചരക്ക് വസ്തുക്കളുമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ഭാരവാഹികളെത്തി. വി.ആർ. സുനിൽ കുമാർ എം.എൽ.എ, നഗരസഭ കൗൺസിലർ സി.പി. രമേശൻ, മുൻ നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, ചേരമാൻ മസ്ജിദ് പ്രതിനിധി തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.