നിള നിറഞ്ഞൊഴുകി, തീരപ്രദേശങ്ങൾ വെള്ളക്കെട്ടിൻെറ പിടിയിൽ ചെറുതുരുത്തി: നിളയുടെ ഇരുകരകളും കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ദേശമംഗലം പാഞ്ഞാൾ പഞ്ചായത്തിലെ വിവിധപ്രദേശങ്ങൾ വെള്ളക്കെട്ടിൻെറ പിടിയിലമർന്നു. ഏക്കർ കണക്കിന് നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. നെൽപാടങ്ങൾ നിറഞ്ഞ് വെള്ളം ഒഴുകി. ദേശമംഗലത്തും ചെറുതുരുത്തിയിലും പാഞ്ഞാളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശമംഗലം പള്ളം റോഡിലൂടെയുള്ള ഗതാഗതം വ്യാഴാഴ്ച ഉച്ചയോടെ നിലച്ചു. ചെറുവാഹനങ്ങൾ കനാൽ റോഡിലൂടെ തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പലയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട് മൂന്നുദിവസം പിന്നിട്ടു. ചെറുതുരുത്തി ഗവ. എൽ.പി. സ്കൂളിൽ വെള്ളിയഴ്ച ഉച്ചയോടെ ആരംഭിച്ച ക്യാമ്പിൽ 12 ഓളം കുടുംബങ്ങളിൽ നിന്നുള്ള 50 ലധികം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥിതി തുടർന്നാൽ രാത്രിയോടെ കൂടുതൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദീർഘ ദൂര ട്രെയിനുകൾ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതിനെ തുടർന്ന്നിരവധി ആളുകൾക്ക് ബുദ്ധിമുട്ടിലായി. ദീർഘദൂര യാത്രക്കാർ എന്ത് ചെയ്യണമെന്നറിയാതെ തീവണ്ടിയിൽ ഇരിക്കുകയാണ്, തീവണ്ടി എപ്പോൾ യാത്ര തിരിക്കുമെന്ന് അധികൃതർക്ക് പോലും അറിയാത്ത അവസ്ഥയിലാണ്. ചിത്രം: വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾ നിർത്തിയിട്ടതിനെ തുടർന്ന് ആളുകൾ വണ്ടിയിൽ നിന്ന് ഇറങ്ങി എന്ത് ചെയ്യണം എന്ന് അറിയതെ നിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.