വടക്കാഞ്ചേരി: ശക്തമായ കാറ്റിൽ തെക്കുംകര പഞ്ചായത്തിൻെറ വിവിധയിടങ്ങളിൽ വൻ നാശം. തെക്കുംകര, പുന്നംപറമ്പ്, മണലിത്തറ, മേപ്പാടം, കാര്യാട്, ഊരോക്കാട്, പഴയന്നൂപാടം എന്നിവിടങ്ങളിൽ കാറ്റിൽ മരങ്ങൾ പൊട്ടിവീണ് വീടുകൾ തകർന്നു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വൻ കൃഷി നാശവുമുണ്ടായി. നിരവധി സ്ഥലങ്ങളിൽ നേന്ത്രവാഴ, മരച്ചീനി, പാവൽ, മറ്റു പച്ചക്കറി തോട്ടങ്ങൾ ഇവയെല്ലാം തകർന്നു. കാര്യാട് കല്ലുംകുന്നത്ത് ഉണ്ണികൃഷ്ണൻ, കഥകളിക്കാട്ടിൽ രാഘവൻ എന്നിവരുടെ വീടുകൾക്കും, മേപ്പാടം വെറ്റിയാറ മോഹനൻ, മങ്ങാട്ടുവളപ്പിൽ ശങ്കരൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കും മരം വീണു. വാകത്തോടത്ത് വിൽസൻെറ റബർ മരങ്ങൾ കടപുഴകി. മേഖലയിൽ 33 വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ അസി. എൻജിനീയർ എ. ബീനയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രയത്നിക്കുകയാണ്. CAP: പാർളിക്കാട് ഗീതം നിവാസിൽ സോമൻെറ വീടിന് മുകളിൽ പൊട്ടിവീണ മാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.