ഡി.വൈ.എഫ്​.ഐ-ബി.ജെ.പി സംഘർഷം; ആറുപേർക്ക് പരിക്ക്

ആശുപത്രിയിലും ഏറ്റുമുട്ടൽ എടപ്പാൾ: പൊൽപ്പാക്കരയിൽ ഡി.വൈ.എഫ്.ഐബി.ജെ.പി സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ എടപ്പാൾ മേഖല പ്രസിഡൻറ് ചോങ്ങലത്തേൽ സന്ദീപ് (26), ചാത്താൻകുളങ്ങര സജീഷ്, (35) ബി.ജെ.പി പ്രവർത്തകരായ നവനിപാടം പ്രകാശൻ (39), ചാത്താൻകുളം നവീൻ (29), കുന്നത്തേപ്പറമ്പിൽ സുബ്രഹ്മണ്യൻ (46), ആനന്ദൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകനായ പ്രകാശൻെറ തലക്ക് ഗുരുതര പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി പത്തോടെ പൊൽപ്പാക്കര തറക്കൽ ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഘർഷം. യുവജനജാഥ സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ വാക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എടപ്പാൾ ആശുപത്രിയിലും ഇരുവിഭാഗവും ഏറ്റുമുട്ടി. തുടർന്ന്, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ശുകപുരം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തിയ ബി.ജെ.പി പ്രവർത്തകനും നാലാം വാർഡ് മെംബറുമായ കുന്നത്തേപ്പറമ്പിൽ സുബ്രഹ്മണ്യനും ഡി.വൈ.എഫ്.ഐക്കാരും തമ്മിലും അടിപിടിയുണ്ടായി. ഇയാളെ പ്രവർത്തകർക്കൊപ്പം എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.