മേത്തല: ഒരു മാസത്തിലേറെയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് മേത്തലപ്പാടം 37ാം വാർഡ് നിവാസികൾ നാരായണമംഗലത് തെ വാട്ടർ അതോറിറ്റി ഓഫിസിൽ ധർണ നടത്തി. റോഡിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാപ്പിൽ വെള്ളം വളരെ കുറവായതിനാൽ പരിസരവാസികളുടെ വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. നിരവധി തവണ പരാതികൾ മുന്നിലെത്തിയിട്ടും അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതുകൊണ്ടാണ് ധർണ നടത്തുന്നതെന്ന് സുജ ആൻറണി പറഞ്ഞു. ഗീത ജോസഫ്, ഉഷ ഷൺമുഖൻ, അനീഷ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അസി. എൻജിനീയറുമായി നടത്തിയ ചർച്ചയിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്ന വ്യവസ്ഥയിൽ ധർണ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.