തിരുവനന്തപുരം: ജമ്മു കശ്മീരിനെ വിഭജിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത മോദി സര്‍ക്കാറിൻെറ ഭരണഘടനാ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്താന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 370ാം വകുപ്പും ആര്‍ട്ടിക്കിള്‍ 35എയും പ്രത്യേക ജനവിഭാഗത്തിൻെറ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ്. അത് എടുത്തുകളയുകവഴി ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കേരളത്തിൻെറ വികാരം അവര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്താനുമാണ് പ്രകടനവും യോഗവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.