ചെറുതുരുത്തി: വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ സ്കൂൾ പ്രദേശത്തുള്ള തുപ്പംകുളം വൃത്തിയാക്കി നാട്ടുകാരുടെ പ്രതിഷേധം. കെ.കെ. ബാലകൃഷ്ണൻ ചേലക്കര എം.എൽ.എയും മന്ത്രി ആയിരിക്കുമ്പോഴായിരുന്നു കുളം പഞ്ചായത്തിന് വിട്ട്കൊടുത്തത് ഒരേക്കർ 12 സൻെറ് ആണ് കുളം. പള്ളിക്കരയിലെ ഒരുപാട് കുടുംബങ്ങൾ കുളിക്കുന്നതിനും അലക്കുന്നതിനും ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. തുപ്പംകുളത്തിനടുത്ത് ഒരു കുടിവെള്ളകിണറും ഉണ്ട്. പക്ഷേ ഇതെല്ലാം ഇപ്പോൾ ചണ്ടിയും പായലും നിറഞ്ഞ് ഉപയോഗ ശൂന്യമായി. പഞ്ചായത്ത് അധികൃതരും വാർഡ് മെമ്പർമാരും തിരിഞ്ഞു നോക്കുന്നിെല്ലന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെ തുടർന്നാണ് നാട്ടുകാർ ഇറങ്ങി കുളം വൃത്തിയാക്കിയത്. നാട്ടുകാരായ വേണുഗോപാലൻ, പുഷ്പാകരൻ, എ.എം. ജയൻ, രാജേഷ് ഒലിച്ചിക്കുന്നത്ത്, മുസ്തഫ, ചന്ദ്രൻ അണ്ടലാടി തുടങ്ങിയവരും തങ്കമ്മ, കുട്ടത്ത് രാധമ്മ, ചന്ദ്രിക, നായാട്ടുവളപ്പിൽ പാത്തുമ്മ തുടങ്ങിയ നിരവധി സ്ത്രീകളും കുളം വൃത്തിയാക്കാൻ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.