ഊട്ടുതിരുനാൾ ഭക്തിനിർഭരം

എരുമപ്പെട്ടി: മരത്തംകോട് മേരിമാത പള്ളിയിലെ വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിൻെറ ഊട്ടുതിരുനാൾ സമാപിച്ചു. തിരുനാൾ കുർബാനക്ക് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സമൂഹ ഊട്ട് നേർച്ച സദ്യ, പായസ വിതരണം എന്നിവ നടന്നു. ജോണ്‍ കല്ലയ്ന്താനി രചിച്ച വിശുദ്ധൻെറ ജീവചരിതമുള്‍കൊള്ളുന്ന ആദ്യ യൂട്യൂബ് ഗാനത്തിൻെറ പ്രദര്‍ശനം എരുമപ്പെട്ടി ഫൊറോന വികാരി റവ. ഫാ. ജോയ് അടമ്പുകുളം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ടെഡ്‌സ് കുന്നപ്പിള്ളി, ട്രസ്റ്റിമാരായ ജെയിംസ് വടക്കന്‍, ജിജോ ചാഴൂര്‍, തിരുനാള്‍ ആഘോഷകമ്മിറ്റി കണ്‍വീനര്‍മാരായ എം.പി. സിജോ, ജോണ്‍സന്‍ ആളൂര്‍, ലോറന്‍സ് വടക്കന്‍, എം.ടി. ബാബു, എം.യു. ആൻറണി, ഡൊമിനി, ലോറന്‍സ്, ജോസ് സിവി, രെഞ്ചി മണ്ടുംമ്പാല്‍, സെബി മണലിൽ, സിജോ ജോസ്, ടി.എഫ്. ജോൺസൻ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.