ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് വടക്കുമുറി നിവാസികളുടെ ചിരകാല സ്വപ്നമായ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. പഞ്ചായത്തിൻെറ തനത് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ െചലവഴിച്ചാണ് നിള കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അജിത രവികുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതി പ്രസിഡൻറ് സി.ആര്‍. പ്രീതി, അന്‍വര്‍, താജുദ്ദീൻ, ശങ്കരനാരയണൻ, ശോഭാ വെളുത്തേടത്ത്, മാലതി എന്നിവര്‍ സംസാരിച്ചു. പദ്ധതി സെക്രട്ടറി ടി.എ. സുന്ദരൻ സ്വാഗതവും കമലം പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.