തൃശൂർ: ചോര മണക്കുന്ന കഠാരയും വർഗീയ വിഷവുമായി നിൽക്കുന്ന എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണെന്ന് കെ.പി.സി.സി പ ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദിനെ അതിക്രൂരമായ കൊലപ്പെടുത്തുകയും മൂന്ന് പ്രവർത്തകരെ വെട്ടി പരിക്കേൽപിക്കുകയും ചെയ്തത് എസ്.ഡി.പി.ഐ ആണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാലാണ് താൻ ആദ്യം വ്യക്തമായി പ്രതികരിക്കാതിരുന്നതെന്നും അതിൻെറ പേരിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തലശ്ശേരിയിൽ മത്സരിച്ച കാലം മുതൽ ഈ സംഘടനയുമായുള്ള ബന്ധം അറിയാത്തവരല്ല മലയാളികളെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.