ബൈക്ക്​ മോഷ്​ടാക്കൾ അറസ്​റ്റിൽ

തൃശൂർ: പുത്തൻപള്ളിക്കടുത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊവ്വൂർ ചെന്തം കുളങ്ങര രമേഷിൻെറ ബൈക്ക് കഴിഞ്ഞ 22ന് മോഷ്ടിച്ച വില്ലടം കിഴക്കൂടൻ വീട്ടിൽ ജോഷി (48), പാലക്കാട് ആലത്തൂർ കിളിക്കുന്നേൽ വീട്ടിൽ സുമേഷ് (35) എന്നിവരെയാണ് ഈസ്റ്റ് സി.ഐ പി.പി. ജോയിയും ക്രൈംബ്രാഞ്ച് എസ്.ഐ ഗ്ലാഡ്സ്റ്റണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അനുമോദന സദസ്സ് തൃശൂർ: ജീവനക്കാർക്ക് മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകിയ ദയ, സരോജ ആശുപത്രി മാനേജ്മൻെറുകളെയും വിവിധ ആശുപത്രികളിൽനിന്ന് വിരമിച്ച ജീവനക്കാരെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത ജയം നേടിയ ജീവനക്കാരുടെ മക്കളെയും തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ അനുമോദിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉപഹാരം നൽകി. സംഘടന ജില്ല പ്രസിഡൻറ് കെ.എഫ്. ഡേവിസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സ്റ്റാലിൻ ജോസഫ്, കെ.ബി. നന്ദനൻ, ദയ ആശുപത്രി എം.ഡി ഡോ. അബ്ദുൽ അസീസ്, സരോജ ആശുപത്രി എം.ഡി ഡോ. കൃഷ്ണ പിഷാരടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.