ആശുപത്രി സേവനങ്ങളുടെ നിരക്ക്​ കൂടും

തൃശൂർ: ആശുപത്രി സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കിൽ അഞ്ച് ശതമാനം വർധിപ്പിക്കാൻ സർക്കാർ അനുമതി. സേവനങ്ങളുടെ ഇനം ത ിരിച്ച് നിരക്ക് വർധനവിൻെറ റിപ്പോർട്ട് നൽകാൻ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനും, ആശുപത്രികൾക്കും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. ഈ മാസം അഞ്ചിന് ധനകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവന നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിരക്ക് പുനർനിർണയിച്ച്, സേവനങ്ങളുടെ നിലവിലെ നിരക്ക്, വർധിപ്പിക്കുമ്പോഴത്തെ നിരക്ക്, ശിപാർശ ചെയ്യുന്ന നിരക്ക് എന്നിവയടങ്ങുന്ന റിപ്പോർട്ടുകൾ ആശുപത്രികളിൽ നിന്ന് ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. ഈയാഴ്ച തന്നെ വർധന പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.