പുന്നൂയൂര്‍ക്കുളം: അകലാട് ഒറ്റയിനിയിൽ ആറ് കിലോ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് പെട്ടി ഓട്ടോ ഉപേക്ഷിച ്ച് ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. അകലാട് മൂന്നയിനി കൊട്ടിലങ്ങല്‍ വീട്ടില്‍ അനീറിനെയാണ് (30) വടക്കേക്കാട് എസ്.ഐ അബ്ദുൽ ഹക്കീമിൻെറ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 20ന് അകലാട് പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പെട്ടി ഒാട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കണ്ടതോടെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കഞ്ചാവുമായി പിടിയിലായി റിമാൻഡിൽ കഴിയുന്ന സലീനയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്ടി ഒാേട്ടാറിക്ഷ. സലീനയുടെ ഭര്‍ത്താവും പിടിയിലായ അനീറിൻെറ സഹോദരനുമായി നൗഷാദിൻെറ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയിരുന്നു. പൊലീസിനെ കണ്ടതോടെ നൗഷാദും ഓടിരക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.