ബലിപെരുന്നാളിൻെറ സ്േനഹത്തണലിലേക്ക് മാടുമായി കുമാരൻ ബലിപെരുന്നാളിൻെറ സ്േനഹത്തണലിലേക്ക് മാടുമായി കുമാരൻ കൊടുങ്ങല്ലൂർ: മതമൈത്രിയുടെ അപൂർവ മാതൃകക്കാണ് ഞായറാഴ്ച ചരിത്രപ്രസിദ്ധമായ പുതിയകാവ് ജുമാമസ്ജിദ് സാക്ഷ്യം വഹിച്ചത്. ബലിെപരുന്നാളിന് അറുത്ത് വിതരണം ചെയ്യാൻ വെളുത്തപുരക്കൽ കുമാരൻ നേർച്ച നേർന്ന മാടിനെ ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു അത്. മഹല്ല് ഇമാമിൻെറ നേതൃത്വത്തിൽ മാടിനെ കുമാരനിൽനിന്ന് ഏറ്റുവാങ്ങി. പ്രദേശവാസിയും കൂലിപ്പണിക്കാരനുമായ കുമാരൻെറ നാളുകളായുള്ള നേർച്ചയായിരുന്നു പുതിയകാവ് ജുമാമസ്ജിദിലേക്ക് ബലിപെരുന്നാളിന് അറവിന് ഒരു മാടിനെ നൽകണമെന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതിനാൽ സമീപവാസികളുമായി സഹകരിച്ചാണ് നാൽപതിനായിരത്തോളം രൂപക്ക് പോത്തിനെ വാങ്ങിയത്. കുമാരൻെറയും ബസ് ജീവനക്കാരനായ മകൻ ബാബുവിൻെറയും ആഗ്രഹം സഫലമാക്കാൻ മഹല്ല് നിവാസികളായ ആലിപ്പറമ്പിൽ കൊച്ചുമുഹമ്മദിൻെറ മകൻ ശിഹാബ്, പടിഞ്ഞാറെ വീട്ടിൽ ഹാരിസ് എന്നിവരും സഹകരിച്ചു. പോത്തിനെ ഇതുവരെ പരിചരിച്ചത് കുമാരനും ഭാര്യ നളിനിയും മകൻ ബാബുവുമായിരുന്നു. മാടിനെ മഹല്ല് ഇമാം ഷംസുദ്ദീൻ വഹബി, അസി. ഖത്തീബ് ആസിഫ് ഫൈസി, പ്രസിഡൻറ് സൈതു മുഹമ്മദ് ഹാജി, സെക്രട്ടറി എം.കെ. സിദ്ദീഖ്, ട്രഷറർ എസ്.എ. സിദ്ദീഖ് എന്നിവരുെട നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കുമാരൻെറ പ്രവൃത്തി വർത്തമാനകാല സാഹചര്യത്തിൽ മഹത്തായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നതെന്ന് ഇമാം ഷംസുദ്ദീൻ വഹബി പറഞ്ഞു. സേഹാദരങ്ങളെപ്പോലെയാണ് ഞങ്ങൾ ഇവിെട ജീവിക്കുന്നതെന്നും ഇൗ പള്ളിയോടുള്ള അടുപ്പം ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്നും കുമാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.