തൃശൂർ: സിവിൽ സ്്റ്റേഷൻ ഡിവിഷനിൽ 'നിരാമയ 2019' സംഘടിപ്പിച്ചു. ആലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. മരുന്നുകളും സൗജന്യമായി നൽകി. കലക്ടർ എസ്. ഷാനവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. നിർമല സ്കൂൾ പ്രധാനാധ്യാപിക സിസ്്റ്റർ റോസ് ആൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ആർ. രജീഷ്, കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറ് ലയ രാജേഷ്, സെക്രട്ടറി സുനിത വിനു, ആൻസി എന്നിവർ സംസാരിച്ചു. ഡോ. മരിയ ടോം, ഡോ. അനിത സുകുമാരൻ, ഡോ. കെ.കെ. ബിന്ദു, ഡോ. പ്രിയജ, ഡോ. അമ്പിളി, ഡോ. ലിറ്റി റോയ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.