മാലിന്യം തള്ളലിന് ഗുണ്ടാകാവൽ

തൃശൂർ: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ മാലിന്യം തള്ളുന്ന സംഘങ്ങൾക്ക് ഗുണ്ടാ കാവൽ. ഇവരുടെ പിൻബലത്തിൽ കക്കൂസ് മാലിന് യങ്ങൾ മുതൽ ഇ-മാലിന്യങ്ങൾവരെ തള്ളുന്നത് തുടരുകയാണ്. പൊറുതിമുട്ടി പലയിടത്തും സി.സി.ടി.വി കാമറകൾ ഘടിപ്പിക്കുമ്പോൾ പുതിയ ഇടങ്ങൾ കണ്ടെത്തി മാലിന്യം തള്ളുകയാണ്. ജില്ലയിലുടനീളം ഇത്തരത്തിൽ മാലിന്യം തള്ളുന്ന മാഫിയ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ഭാരതപ്പുഴ, കുറുമാലി പുഴ എന്നിവയടക്കം ജലസേചനത്തിന് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാണ്. മൂന്നുവർഷം വരെ തടവോ രണ്ടു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, പിടികൂടുന്നവർക്ക് പൊലീസ് ചുമത്തുന്നത് നിസാരവകുപ്പുകൾ മാത്രം. പലരും സ്്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങും. നാട്ടുകാരോ പൊലീസുകാരോ ഇല്ലെന്ന് ഉറപ്പാക്കിയാൽ നിമിഷങ്ങൾക്കുള്ളിൽ മാലിന്യം തള്ളി മുങ്ങും. ഗുണ്ടകൾ ഒപ്പമുള്ളതിനാൽ നാട്ടുകാർക്ക് പ്രതികരിക്കാൻ ഭയമാണ്. ജില്ലയിൽ ഇ - മാലിന്യവും സെപ്റ്റിക് ടാങ്ക് മാലിന്യവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പശ്ചാത്തലത്തിൽ ജില്ല കലക്ടർ അധ്യക്ഷനായി തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും ആരോഗ്യ വിഭാഗത്തെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.