തിറ മഹോത്സവം: പരിശീലനം നടത്തി

എരുമപ്പെട്ടി: ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ട് തൃശൂരിൽ സംഘടിപ്പിക്കുന്ന തിറ മഹോത്സവത്തിൻെറ പരിശീ ലനം മങ്ങാട് തെന്നൽ നാടൻ കലാസംഘത്തിൻെറ കളരിയിൽ ആരംഭിച്ചു. ഡിസംബർ എട്ടിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിലാണ് തിറ മഹോത്സവത്തിൻെറ അരങ്ങേറ്റം. മണ്ണാൻ പെരുമണ്ണാൻ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടി കലാസാംസ്കാരിക കൂട്ടായ്മയാണ് തിറമഹോത്സവം സംഘടിപ്പിക്കുന്നത്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി 500 കലാകാരൻമാർ തിറയാട്ടത്തിൽ പങ്കെടുക്കും. ഇതിന് വേണ്ടി മൂന്ന് ജില്ലകളിൽ മുപ്പത് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. മങ്ങാട് തെന്നൽ നാടൻ കലാസംഘത്തിൻെറ കളരിയിൽ നടക്കുന്ന പരിശീലനത്തിൽ 30 കലാകാരൻമാരാണ് പങ്കെടുക്കുന്നത്. പ്രശസ്ത തിറ കലാകാരൻമാരായ വാസു പനയൂർ, ജയൻ വെള്ളാളൂർ, മനോജ് ഞരളത്ത് എന്നിവരാണ് മുഖ്യ പരിശീലകർ. സന്തോഷ് തെന്നൽ, സുര കൂനംമൂച്ചി, ബാബു മനമക്കാവ്, ശിവൻ തിച്ചൂർ എന്നിവർ നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.